ഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?
Aദ്വിനേത്രദർശനം
Bവീക്ഷണ സ്ഥിരത
Cസമഞ്ജനക്ഷമത
Dഇവയൊന്നുമല്ല
Answer:
B. വീക്ഷണ സ്ഥിരത
Read Explanation:
സമഞ്ജനക്ഷമത (Power of Accomodation)
കണ്ണിൽനിന്നു വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവിനെ സമഞ്ജനക്ഷമത (Power of Accomodation) എന്ന് പറയുന്നു.
ദ്വിനേത്രദർശനം (Binocular Vision)
ഒരേ വസ്‌തുവിൻ്റെ രണ്ട് ദിശയിൽ നിന്നുള്ള പ്രതിബിംബങ്ങളാണ് നമ്മുടെ ഓരോ കണ്ണിലും പതിക്കുന്നത്.
ഈ രണ്ടു ദൃശ്യങ്ങളും മസ്‌തിഷ്‌കത്തിൻ്റെ പ്രവർത്തന ഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്‌തുവിൻ്റെ ത്രിമാനരൂപം അനുഭവപ്പെടുന്നത്.
ഇതാണ് ദ്വിനേത്രദർശനം (Binocular Vision)
വീക്ഷണ സ്ഥിരത (Persistence of Vision)
ഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം.